Showing posts with label യുനാനി വൈദ്യശാസ്ത്രം. Show all posts
Showing posts with label യുനാനി വൈദ്യശാസ്ത്രം. Show all posts

Ifthar drink with lots of Health Benefits

🌙 ഇഫ്താറിനൊരു ചെമ്പരത്തി പാനീയം 🌺

തൊടിയിൽ ചെമ്പരത്തി ഉണ്ടോ?!
ഉണ്ടെങ്കിൽ നിങ്ങൾക്ക്‌ ചെമ്പരത്തി ഉപയോഗിച്ച്‌ നല്ലൊരു ഹെർബൽ ഡ്രിങ്ക്‌ ഉണ്ടാക്കാം.

പൊതുവേ നമ്മളിൽ പലരും ഇഫ്താർ സമയത്ത്‌ ചായ കുടിക്കുന്നവരായിരിക്കും എന്നാൽ ചെമ്പരത്തി പൂവുണ്ടെങ്കിൽ നിങ്ങൽക്ക്‌ ചായക്ക്‌ പകരം ചമ്പരത്തി ഡ്രിങ്ക്‌ ചൂടോടെ കുടിക്കാം.

എനി ചൂട്‌ ഇഷ്ടം ഇല്ലാത്തവരാണെങ്കിൽ തണുപ്പായിട്ടും നമുക്ക്‌ ചെമ്പരത്തി ഡ്രിങ്ക്‌ ഉണ്ടാക്കാം.

🍵
ചെമ്പരത്തി ഡ്രിങ്ക്‌ (ഹോട്ട്‌):

തിളക്കുന്ന വെളളത്തിൽ ചെമ്പരത്തിയുടെ ഇതളുകൾ ഇട്ട്‌ കൊടുക്കുക. ഒരു ഗ്ലാസ്സ്‌ വെള്ളത്തിനു മൂന്നോ നാലോ ചെമ്പരത്തി പൂവിന്റെ ഇതളുകൾ മതിയാകും.

ടേസ്റ്റിനു വേണ്ടി : മധുരം ( ശർക്കരയോ , പഞ്ചസാരയോ ചേർക്കാം) , ഏലക്കാ,ഗ്രാമ്പൂ,കറുകപ്പട്ട,ഇഞ്ചി (എന്നിവയോ അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒന്നോ നിങ്ങളുടെ രുചിക്കനുസൃതമായി ചേർക്കാം)

🥤
ചെമ്പരത്തി ഡ്രിങ്ക്‌ (കോൾഡ്‌):

നേരത്തെ ഉണ്ടാക്കി വെച്ചിട്ടുള്ള ഹോട്ട്‌ ചെമ്പരത്തി ഡ്രിങ്ക്‌ ഫ്രിഡ്ജിൽ വെച്ച്‌ തണുപ്പിക്കുക. തണുത്ത ചെമ്പരത്തി ഡ്രിങ്കിൽ കുടിക്കുന്നതിനു മുൻപ്‌ ചെറുനാരങ്ങ പിഴിഞ്ഞ്‌ കുടിക്കാം.

(നിങ്ങളുടെ ടേസ്റ്റിനു വേണ്ടി ഇതിൽ മാറ്റങ്ങൾ വരുത്താം. വേണമെന്നുണ്ടെങ്കിൽ തണുത്തതോ അല്ല്ങ്കിൽ ചൂടുള്ളതോ ആയ പാൽ ചേർത്തും കുടിക്കാം )

ചെമ്പരത്തി ഡ്രിങ്കിന്റെ ഗുണങ്ങൾ:

🌺 ആന്റീ ഓക്സിഡന്റ്‌ കലവറയാണു.
🌺 രക്താദി സമ്മർദ്ദം കുറക്കാൻ സഹായിക്കും.
🌺 നോർമൽ കൊളസ്ട്രോൾ ലെവൽ നിലനിർത്താൻ സഹായകമാണു.
🌺 കരളിന്റെ ആരോഗ്യം.
🌺 ഹൃദയത്തിന്റെ ആരോഗ്യം.
🌺 അർബുദ പ്രതിരോധം.
🌺 വെയിറ്റ്‌ ലോസ്സിനു സഹായകം.
🌺 ബാക്റ്റീരിയകളെ പ്രതിരോധിക്കും.
🌺 ഉണ്ടാക്കാൻ വളരെ എളുപ്പം.

പോഷക ഗുണങ്ങൾ: (100 ഗ്രാമിൽ)

Total Fat 0.7 g

Saturated fat 0.3 g
Polyunsaturated fat 0 g
Monounsaturated fat 0.1 g
Cholesterol 0 mg

Sodium 3 mg
Potassium 9 mg

Total Carbohydrate 7 g

Dietary fiber 0.3 g

Sugar 6 g

Protein 0.4 g

Vitamin A 5%
Vitamin C 30%
Calcium 0%
Iron 47%
Vitamin D 0%
Vitamin B-6 0%
Cobalamin 0%
Magnesium 0%

ഇന്നത്തെ ഇഫ്താറിനു പരീക്ഷിക്കുമല്ലോ!!

Dr Nisamudheen Neerad


For Online Consultation: www.lybrate.com/drnizamudheen





Tags: Unani, Unani medicine, Unani Medicine for piles, Unani medicine near me, Unani near me, Unani meaning, National Institute of Unani medicine Bangalore, Unani System of Medicine

യുനാനി വൈദ്യശാസ്ത്രത്തെ അടുത്തറിയാം

യുനാനി വൈദ്യശാസ്ത്രം - ഒരാമുഖം


ബദൽ ചികിത്സാരംഗത്ത്‌ ഇന്ന് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ്‌ യുനാനി വൈദ്യശാസ്ത്രം. ശാസ്ത്രങ്ങളുടെ സിംഹഭാഗവും സംഭാവന ചെയ്തിട്ടുള്ള ഗ്രീക്കിൽ നിന്നുതന്നെയാണു യുനാനിയുടെയും ഉത്ഭവം. അതുകൊണ്ടുതന്നെ ഗ്രീക്ക്‌ മെഡിസിൻ എന്നാണിതു വിളിക്കപ്പെടുന്നത്‌.

ബി.സി 460ൽ ജീവിച്ചിരുന്ന ഗ്രീക്ക്‌ തത്വചിന്തകനും ഭിഷഗ്വരനുമായിരുന്ന ബുഖറാത്ത്‌ (Hippocrates) ആണ്‌ ഈ വൈദ്യശാസ്ത്രത്തിന്‌ അടിത്തറ പാകിയത്‌. വൈദ്യത്തിന്‌ ഒരു ശാസ്ത്രീയ അടിത്തറ നൽകി അന്ധവിശ്വാസങ്ങളിലധിഷ്ഠിതമായ സങ്കൽപങ്ങളിൽ നിന്ന് വൈദ്യ മേഖലയെ മാറ്റിയെടുത്തതുകൊണ്ടുകൂടിയാണ്‌ ലോകം അദ്ദേഹത്തെ വൈദ്യശാസ്ത്രത്തിന്റെ പിതാവ്‌ (Father of Medicine) എന്ന് അംഗീകരിച്ചുപോരുന്നത്‌. ഹിപ്പോക്രാറ്റിസിന്റെ ചതുർഭൂത – ചതുർ ദോഷ സിദ്ധാന്തങ്ങളെ ആസ്പദമാക്കി ഇപ്പോഴും നിലനിന്നുപോരുന്ന ഒരേയൊരു വൈദ്യശാസ്ത്രമാണ്‌ യുനാനി വൈദ്യശാസ്ത്രം. ശേഷം വന്ന തത്വചിന്തകനും ഫിസിഷ്യനുമായ ജാലിനൂസ്‌ (Galen) ഈ ദർശനങ്ങളെ ഒന്നുകൂടി വിശദീകരിക്കുകയും കൂടുതൽ വ്യാപകമാക്കുകയും ചെയ്തു. പിന്നീട്‌ പ്രശസ്ത വൈദ്യശാസ്ത്ര ആചാര്യന്മാരായ റാസി (Rhazes), ഇബ്നുസിന (Avicenna) തുടങ്ങിയവർ യുനാനി വൈദ്യശാസ്ത്രത്തെ പരിപോഷിപ്പിക്കുകയും സമ്പൂർണ്ണമാക്കുകയും ചെയ്തു. ഇബ്നുസിനയുടെ “Encyclopedia of Medicine” എന്നറിയപ്പെടുന്ന “The canon of Medicine” (അൽ ഖാനൂൻ ഫിത്തിബ്‌) അടക്കം പല പ്രമുഖ യുനാനി ഭിഷഗ്വരന്മാരുടെ ഗ്രന്ഥങ്ങളും ലോകത്തെ അറിയപ്പെടുന്ന വൈജ്ഞാനിക കേന്ദ്രങ്ങളിലെല്ലാം നൂറ്റാണ്ടുകളോളം വൈദ്യശാസ്ത്രത്തിന്റെ ആധികാരികഗ്രന്ഥങ്ഗ കരിച്ചുവരികയും ഇപ്പോഴും വൈദ്യശാസ്ത്ര വിജ്ഞാനത്തിന്റെ അമൂല്യ ഉറവിടമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു.

ഇന്ത്യയിൽ:

വിവിധ കാലഘട്ടങ്ങളിലായി വ്യത്യസ്ത ഉപഭൂഖണ്ഡങ്ങളിലൂടെ വൈദ്യശാസ്ത്രത്തിന്റെ വളർച്ചയിൽ അതുല്യമായ സംഭാവനകളർപ്പിച്ച്‌ വികസിച്ചുവന്ന യുനാനി മുഗൾ ഭരണകാലത്താണ്‌ ഇന്ത്യയിൽ വ്യാപകമായത്‌. വിവിധ ഭരണകർത്താക്കളുടെ കാലത്ത്‌ കൊട്ടാര വൈദ്യന്മാരായി തിളങ്ങിനിന്ന യുനാനി ഹക്കീമുകളിലൂടെ യുനാനി ചികിത്‌സ ഭാരതത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായി വളർന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഏറെ തഴയപ്പെട്ടെങ്കിലും പിൽക്കാലത്ത്‌ യുനാനി വൈദ്യശാസ്ത്രം രാജ്യത്തിന്റെ തനതു വൈദ്യശാസ്ത്രമായി രൂപം കൊള്ളുകയായിരുന്നു.

സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രസിഡന്റുമായിരുന്ന അജ്മൽ ഖാൻ ഇന്ത്യയിൽ യുനാനിയുടെ വളർച്ചയിൽ മുഖ്യ പങ്ക്‌ വഹിച്ച വ്യക്തിയുമായിരുന്നു. ബ്രിട്ടീഷ്‌ അടിച്ചമർത്തൽ സമീപനത്തിലൂടെ പിറകോട്ടു പോയിരുന്ന സാഹചര്യത്തിൽ നിന്ന് മുന്നോട്ടു നയിക്കാൻ പുതിയ ഗവേഷണ സ്ഥാപങ്ങളും ചികിത്സാ കേന്ദ്രങ്ങളും അദ്ദേഹം ഉയർത്തിക്കൊണ്ടുവന്നു. രാജ്യം പിന്നീട്‌ മസീഹുൽ മുൽക്‌ (Healer of the Nation) പട്ടം നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. കൂടാതെ ഹക്കീം കബീറുദ്ധീൻ, ഹക്കീം അബ്ദുൽ ഹമീദ്‌ സാഹിബ്‌ തുടങ്ങിയ പ്രമുഖർ ഇന്ത്യയിലെ യുനാനിയുടെ വളർച്ചയിൽ സംഭാവനകളർപ്പിച്ചവരാണ്‌.

ഇന്ന് ആയുഷ്‌ വിഭാഗത്തിൽ ഉൾപ്പെടുന്ന യുനാനിയുടേതായി  Ministry of Health & Family welfareനു കീഴിൽ Central council for research in Unani medicine (CCRUM) മേൽനോട്ടം വഹിക്കുന്ന നിരവധി ഗവേഷണ – വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു.

അടിസ്ഥാന തത്വങ്ങൾ:

ശരീരത്തിന്റെ നിർമ്മിതിയിലെ അടിസ്ഥാന ഘടകങ്ങളായ ജലം, വായു, മണ്ണ്‌, തീ എന്നീ ചതുർഭൂതങ്ങളെയും (Four elements theory) കഫം, പിത്തം, വാതം, രക്തം എനീ ചതുർ ദോഷങ്ങളെയും (Four humoural theory) അടിസ്ഥാനമാക്കിയുള്ള തത്വങ്ങളാണ്‌ യുനാനി വൈദ്യശാസ്ത്രത്തിന്റെ അടിത്തറ. ഈ നാലു എലമെന്റുകളിലേക്ക്‌ ചേർത്ത്‌ ചൂട്‌ (Hot), തണുപ്പ്‌ (Cold), ഈർപ്പം (Moisture), വരൾച്ച (Dryness) എന്നീ സ്വഭാവങ്ങളുടെ സമ്മിശ്രമായ നാലു വ്യത്യസ്ത സ്വഭാവഗുണങ്ങൾ ശരീരത്തിന്‌ രൂപപ്പെട്ടു വന്നിട്ടുണ്ടാവും. മിസാജ്‌ (Temperament) എന്നറിയപ്പെടുന്ന ഈ അടിസ്ഥാന ഭൗതിക ഗുണങ്ങൾ : 1 – Hot and Dry (ചൂടും വരൾച്ചയും), 2 – Hot and Moist (ചൂടും ഈർപ്പവും), 3 – Cold and Dry (തണുപ്പും വരണ്ടതും), 4 – Cold and Moist (തണുപ്പും ഈർപ്പവും) എന്നിവയാണ്‌. വ്യത്യസ്ത അനുപാതത്തിൽ നിലകൊള്ളുന്ന ഈ മിസാജിന്റെ സന്തുലിതാവസ്ഥ ശരീരത്തിന്റെ ആരോഗ്യാവസ്ഥയെയും സ്വാധീനിക്കുന്നു.



അടിസ്ഥാന ശരീര ദ്രവങ്ങളായി കണക്കാക്കപ്പെട്ട നാലു humours (ചതുർദ്ദോഷങ്ങൾ) ഓരോ ശരീരത്തിലും വ്യത്യസ്ത അവസ്ഥകളിൽ സന്നിവേശിച്ചു കാണപ്പെടും. അതവർക്ക്‌ ശരിയായ ആരോഗ്യം നിലനിർത്തുന്നതിൽ പങ്ക്‌ വഹിക്കുന്നു. ഈ ദോഷങ്ങളുടെ അസന്തുലിതാവസ്ഥ രോഗസാഹചര്യം സൃഷ്ടിക്കുകയും മിസാജിൽ മാറ്റം വരുത്തുകയും ചെയ്യുന്നു.

ആരോഗ്യം സംരക്ഷിക്കാൻ 6 കാര്യങ്ങൾ:

ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ ആറ്‌ നിർബന്ധ കാര്യങ്ങൾ (Asbab Sitha Zarooriah) യുനാനി മുന്നോട്ടുവെക്കുന്നു:

1. വായു: അന്തരീക്ഷ വായു ജീവൻ നിലനിർത്താൻ അത്യാവശ്യമാണെങ്കിൽ അതിന്റെ ഗുണനിലവാരം ശരീരത്തിന്റെ Temperament/മിസാജിൽ മാറ്റം വരുത്തുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

2. ഭക്ഷണം: പോഷക സമ്പുഷ്ടവും സമീകൃതവുമായ ആഹാരം ആരോഗ്യം സംരക്ഷിക്കാൻ അത്യാവശ്യമാണ്‌.

3. ശാരീരിക പ്രവർത്തനങ്ങളും വിശ്രമവും: ആവശ്യത്തിനുള്ള ശാരീരിക ചലനവും വിശ്രമവും ആരോഗ്യത്തെ സ്വാധീനിക്കുന്നു. വ്യായാമം ജീവിതശൈലീ രോഗങ്ങളിൽ നിർണായക പങ്കാണു പലപ്പോഴും വഹിക്കുന്നത്‌.

4. മാനസിക പ്രവർത്തനങ്ങളും ശാന്തതയും: ശരിയായ മാനസിക പ്രവർത്തനങ്ങൾ മനുഷ്യന്‌ ആരോഗ്യത്തോടെ ജീവിക്കാനുള്ള ഊർജ്ജം നൽകുന്നു.

5. ഉറക്കവും ഉണർച്ചയും: ഓരോ രോഗിയുടെയും ജീവിതസാഹചര്യത്തിനനുസരിച്ചുള്ള ശരിയായ അനുപാതത്തിലുള്ള ഉറക്കവും ഉണർച്ചയും അയാൾക്ക്‌ കിട്ടിയിരിക്കണം.

6. വിസർജനവും പോഷകാംശ ആഗിരണവും: ഉപാപചയ പ്രവർത്തനങ്ങൾക്ക്‌ ശേഷം ശരീരത്തിനാവശ്യമായ ഘടകങ്ങളുടെ ആഗിരണവും അനാവശ്യഘടകങ്ങളുടെ വിസർജനവും സമ്പൂർണമായില്ലെങ്കിൽ ആരോഗ്യത്തെ ബാധിക്കുന്നു.


രോഗം ഒരു സാധാരണ പ്രകൃതി പ്രക്രിയയും ലക്ഷണങ്ങൾ അതിനോടുള്ള ശരീരത്തിന്റെ പ്രതിപ്രവർത്തനങ്ങളുമാണെന്നാണ്‌ യുനാനിയുടെ പക്ഷം. യുനാനിയുടെ കാഴ്ചപ്പാട്‌ പ്രകാരം ഓരോ വ്യക്തിക്കും ഒരു ആന്തരിക ശക്തി ശരീരത്തിന്റെ ആരോഗ്യസന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. കുവ്വത്തെ മുദബിർ ബദൻ (Quwate Mudabir Badan) എന്ന ഈ കഴിവിനെ പരിപോഷിപ്പിക്കലാണ്‌ യുനാനി ചികിത്സയുടെ അടിസ്ഥാന വശം. ഇതുവഴി ശരീരം സ്വയം രോഗത്തെ ചെറുക്കുന്നു.

നാലു ചികിത്സാരീതികളാണു യുനാനിയിൽ ഉള്ളത്‌.

1. Ilaj bil Ghiza (Dietotherapy): ഭക്ഷണത്തെ ഉപയോഗിച്ച്‌ രോഗശമനം സാദ്ധ്യമാക്കാൻ യുനാനിയിൽ പ്രഥമ പരിഗണന നൽകുന്നു.

2. Ilaj bil Dawa (Pharmacotherapy): ആവശ്യഘട്ടത്തിൽ പ്രകൃതിദത്തമായ മരുന്നുകൾ ഒറ്റമൂലിയായോ മിശ്രിത രൂപത്തിലോ രോഗിയുടെ ചികിത്സക്കായി ഉപയോഗിക്കുന്നു.

3. Ilaj bil Thadbeer (Regimenal therapy): വിവിധ യുനാനി കർമ്മ ചികിത്സകളായ മസാജ്‌, ഹിജാമ, ഫസദ്‌, ലീച്ചിംഗ്‌, നുതൂൽ തുടങ്ങിയ നൂറുകണക്കിനു രീതികളാണിതിൽ ഉപയോഗിക്കുന്നത്‌.

4. Ilaj bil Yad (Surgery): മറ്റു ചികിത്സകൾ ഫലവത്താവാത്ത സാഹചര്യങ്ങളിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.


For Online Appointments:

www.lybrate.com/drnizamudheen


വിവരങ്ങൾക്ക് കടപ്പാട്:

KOTTAKKAL UNANI HOSPITAL,
OPP.NANDILLATH,
COLLEGEPADI, EDARIKODE NH,
KOTTAKKAL, MALAPPURAM
KERALA
PH: 8590 11 33 44

Treatment for Kidney stone in Unani Medicine

മൂത്രാശയ കല്ലുകളെ യുനാനിയിലൂടെ ചികിത്സിക്കാം

മൂത്രാശയ രോഗങ്ങളിൽ സർവ്വസാധാരണമായ അസുഖമാണ് 'മൂത്രക്കല്ല്' എന്നാ പേരിൽ  സുപരിചിതമായ 'യൂറിനറി  സ്റ്റോണ്‍ ഡിസീസ്' (Urinary Stone Disease). ഇത് പിന്നീട് മൂത്രാശയ വ്യൂഹത്തിലെ ഏറ്റവും വേദനയേറിയ അസുഖങ്ങളായ റിനൽ  ക്വാളിക് , യുരീറ്റരിക് ക്വളിക് എന്നിവയിലേക്ക് നയിക്കുന്നു. ആയിരക്കണക്കിന് വര്ഷങ്ങള്ക്ക് മുമ്പേ ഈ അസുഖത്തെ സംബന്ധിച്ച വിവരങ്ങൾ പുരാതന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്.

മൂത്രാശയ വ്യൂഹം

രണ്ടു വൃക്കകൾ (Kidney), രണ്ടു മൂത്രവാഹിനിക്കുഴലുകൾ (Ureter), മൂത്രസഞ്ചി(Urinary bladder), മൂത്രനാളി(Urethra) എന്നിവയാണ് ഈ വ്യൂഹത്തിലെ അവയവങ്ങൾ. കിഡ്നിയാണ് മനുഷ്യ ശരീരത്തിലെ രക്തത്തിലെ അഴുക്കുകളും അധികമുള്ള ജലാംശവും മൂത്രം വഴി ശരീരത്തില നിന്ന് പുറന്തള്ളുന്നത്. ഈ മൂതം യുരീറ്റർ എന്നാ നാളികൾ മൂത്രസഞ്ചിയിൽ എത്തിക്കുകയും അവിടെ നിന്ന് പേശികളുടെയും ഞരമ്പുകളുടെയും പ്രവർത്തനത്തിനനുസരിച്ച് മൂത്രനാളം(Urethra)  വഴി പുറത്തേക്കു കളയപ്പെടുകയും ചെയ്യുന്നു. ശരീരത്തിലെ ലവണങ്ങളുടെയും മറ്റും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വൃക്കയുടെ പങ്ക് പ്രധാനമാണ്.

സാധാരണ ഗതിയിൽ വളരെ ചെറിയ കല്ലുകൾ രോഗി അറിയാതെ തന്നെ മൂത്രം വഴി പുറന്തള്ളപ്പെടുന്നു. അതെ സമയം കല്ലുകൾ കഠിനമായ വേദനക്കും വൃക്കയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നതിനും കാരണമാവുകയും ചിലപ്പോൾ അടിയന്തിര ചികിത്സ തന്നെ ആവശ്യമാക്കുകയും ചെയ്യുന്നു.

എന്താണ് മൂത്രക്കല്ല്?


വൃക്കയിലൂടെ പുറന്തള്ളപ്പെടുന്ന വസ്തുക്കളുടെ കൂട്ടത്തിൽ ചിലതരം ധാതുക്കളും ക്രിസ്റ്റൽ രൂപത്തിലുള്ള ഉറപ്പുള്ള മറ്റു പദാർഥങ്ങളും പ്രധാനമായും വൃക്കയിലോ മൂത്രസഞ്ചിയിലോ അടിഞ്ഞു കൂടുകയും ക്രമേണ അത് വലുതായി മൂത്രാശയ വ്യൂഹത്തിന്റെ പ്രവര്ത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.ഇങ്ങിനെ വൃക്കയിൽ ഉണ്ടായ കല്ലുകൾ പിന്നീട് മൂത്രവാഹിനി കുഴലിലേക്ക് എത്തുമ്പോൾ മൂത്രതടസ്സം ഉണ്ടാവാം. ഈ സമയം സമീപത്തെ പേശികൾ വലിഞ്ഞു മുറുകി കല്ലിനെ നീക്കി കളയാൻ ശ്രമിക്കുന്നതാണ് വേദനക്ക് പ്രധാന കാരണം.

മൂത്രക്കല്ലുകളിൽ വിവിധ തരം രാസപദാർഥങ്ങൾ അടങ്ങിയിരിക്കാമെങ്കിലും ഏകദേശം 75 % കല്ലുകളിലും കാത്സ്യം അതിന്റെ ഓക്‌സലേറ്റ് (Oxalate) രൂപത്തിലോ ഫോസ്ഫേറ്റ് (Phosphate) രൂപത്തിലോ അടങ്ങിയിട്ടുള്ളതാണ്. ഇതിനു പുറമേ യുറിക് ആസിഡ് (Uric acid) മൂലവും കല്ലുകള ഉണ്ടാവാം. അപൂര്വ്വമായി പഴക്കം ചെന്ന മൂത്രാശയ അണുബാധ (Chronic urinary tract infection) കാരണമായും മൂത്രക്കല്ലു രോഗം ഉണ്ടാവാം.

യുനാനിയിൽ:-

മൂത്രക്കല്ല് രോഗങ്ങൾക്ക് കാരണമായേക്കാവുന്ന ഘടകങ്ങളായി പറയുന്നത് ശരീരത്തിന്റെ അമിതോഷ്ണ (ഹറാറത്ത്) പ്രകൃതവും ശരീര ദോഷങ്ങളിൽ (HUMOURS) ചിലതിന്റെ ആധിക്യവും ഗുണ വ്യത്യാസവും മറ്റുമാണ്. ഉഷ്ണ പ്രകൃതം കാരണം, സ്വഭാവഗുണത്തിൽ വ്യത്യാസം വന്ന ദോഷങ്ങളിൽ നിന്ന് ജലാംശം വലിചെടുക്കപ്പെടുകയും ക്രിസ്റ്റൽ രൂപത്തിലുള്ള പദാർഥങ്ങൾ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകളിൽ വെള്ളത്തിന്റെ ഉപയോഗം കുറയുകയും കല്ല്‌ രൂപീകരണത്തെ സഹായിക്കുന്ന പദാർഥങ്ങൾ അടങ്ങിയ ഭക്ഷണം അമിതമാവുക കൂടി ചെയ്യുമ്പോൾ മൂത്രക്കല്ലിന്റെ  വളര്ച്ചയ്ക്ക്  ആക്കം കൂടുകയും ചെയ്യുന്നു. ഉഷ്ണമേഖലാ പ്രദേശത്ത് വസിക്കുനവരിൽ ഇത് കൂടുതലായി കണ്ടു വരുന്നുണ്ട്.

സ്ത്രീകളെ അപേക്ഷിച്ച് 40 വയസ്സ് കഴിഞ്ഞ പുരുഷന്മാരിലാണ് മൂത്രക്കല്ല് രോഗം കൂടുതൽ കാണുന്നത്. അതും മൂന്നിരട്ടിയോളം. ഒന്നിൽ കൂടുതൽ തവണ ഈ അസുഖം ഉണ്ടായവർക്കും പാരമ്പര്യ ഘടകം ഉള്ളവർക്കും സാധ്യത ഒന്ന് കൂടി കൂടുന്നു.

അപ്രതീക്ഷിതമായി അരക്കെട്ടിനു പിന്നിൽ നിന്ന് തുടങ്ങി അദിവയട്ടിലെക്കും തുദയിദുക്കിലെക്കും ലിംഗാഗ്രത്തിലേക്കും പടരുന്ന കധിനമായ വേദനയാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം. പലപ്പോഴും വലിയ കല്ലുകള ഉണ്ടെങ്കിൽ പോലും തുടക്കത്തില ഒരു ലക്ഷണവും കാണിക്കാതെ വന്നേക്കാം. എന്നാൽ ആ കല്ല്‌ സ്ഥാനം തെറ്റുമ്പോഴാണ് ഇത്തരം വേദന പ്രത്യക്ഷപ്പെടുന്നതും രോഗി ഇരുന്നും നടന്നും ആശ്വാസമില്ലാതെ വിഹ്വലത അനുഭവിക്കുകയും ചെയ്യുന്നത്. കല്ലിന്റെ അഗ്രം തട്ടി രക്തം മൂത്രത്തിൽ കലന്നും കണ്ടേക്കാം. ചിലർക്ക് കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നൽ, മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, ഛർദി, മനം പിരട്ടൽ തുടങ്ങിയവയും ഉണ്ടാവാറുണ്ട്.

പരിഹാരം:-

മൂത്രക്കൽല്ലു രോഗികൾക്ക് പൊതുവെ നല്കപ്പെടുന്ന ഉപദേശമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. എന്നാൽ വെളളത്തിന്റെ അളവ് കൃത്യമായി നിർവചിക്കാൻ കഴിയാറില്ല. എന്നാലും സാധാരണയിലും ഇരട്ടിയിലധികം കുടിക്കേണ്ടതായി വരുന്നു. മൂത്രത്തിൽ കല്ലുള്ളവർ ആഹാരക്രമത്തിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഉപ്പും പാലുൽപ്പന്നവും കുറയ്ക്കുക എന്നത് പ്രധാനമാണ്. ഇലക്കറികൾ, തക്കാളി, കാബേജ് തുടങ്ങിയവ അധികം കഴിക്കരുത്. ഇത്തരം അസുഖക്കാർ മാട്ടിറച്ചിയും ഡ്രൈ ഫ്രുട്ട്സും തല്ക്കാലത്തേക്ക് കുറയ്ക്കുന്നതാണ് നല്ലത്. ഉറക്കക്കുറവും ശോധന കുറവും ഇതോടോപം പരിഹരിക്കേണ്ട പ്രധാന കാര്യങ്ങളാണ്.

കൂടാതെ ഡോക്ടറുടെ അഭിപ്രായമനുസരിച്ച് ആഹാരക്രമത്തിൽ ഇനിയും മാറ്റം വരുത്താൻ ശ്രദ്ധിക്കണം.

ചികിത്സ;-

ഭക്ഷണ നിയന്ത്രണങ്ങൾ കൊണ്ട് പരിഹരിക്കപ്പെടാനാവാതെ വരുമ്പോൾ മൂത്രക്കല്ലുകൾക്ക് മരുന്ന് ചികിത്സ തന്നെ വേണ്ടി വരും. യുനാനിയിൽ കല്ലുകളെ പൊടിച്ചു കളയാനും മൂത്രത്തിലൂടെ പുറന്തള്ളാനുമുളള ഔഷധങ്ങളാണ് ഉപയോഗിക്കുന്നത്. സാധാരണ 4 mm വരെ വലിപ്പമുള്ള കല്ലുകൾ മരുന്നുകൾ കൊണ്ട് മൂത്രത്തിലൂടെ നിഷ്പ്രയാസം ഒഴിവാക്കി കളയാം.

അതിനു മുകളില വലിപ്പമുള്ള കല്ലുകൾക്കാണ് പൊടിച്ചു കളയാൻ ശേഷിയുള്ള ഔഷധങ്ങൾ നല്കുന്നത്. മൂത്രക്കല്ലുകളുടെ ചികിത്സക്ക് താഴെ പറയുന്ന ഔഷധ കൂട്ടുകൾ ഒരു യുനാനി ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാവുന്നതാണ്.

1. ഹജറുൽ യഹുദ് - 40gm , സന്ഗെ സർമഹി - 20gm, തുഖ്മെ കുരഫ്സ്, തുഖ്മെ തുർബ്, ജവാഖാർ ഓരോന്നും 6gm എന്ന ക്രമത്തിൽ എടുത്ത് നന്നായി പൊടിച്ച്   6gm വീതം ശര്ബത് ബസൂരിയിലോ ഞെരിഞ്ഞിൽ തിളപ്പിച്ച വെള്ളത്തിലോ ചേർത്തി കഴിക്കുക.
2. ഹജറുൽ യഹുദ് -10gm , സന്ഗെ സർമഹി -10gm രണ്ടും പൊടിച്ച് ജവരിഷ് സരൂനി അര സ്പൂണ്‍ ചെര്തി രാത്രി.
3. ദവെ സംഖ് 1/ 2 സ്പൂണ്‍ ഞെരിഞ്ഞിൽ .വെള്ളത്തിൽ  രണ്ടു നേരം കൊടുക്കാം. കൂടാതെ വിവിധ യുനാനി മരുന്നുകളായ മാജുൻ ഹജറുൽ യഹുദ്, സഫുഫ് ഇക്സിരെ ഹിസത്, ശര്ബത് ആലുബലു, മാജുൻ അഖ്രബ്, ഖുര്സ് കുശ്ത ഹജറുൽ യഹുദ് തുടങ്ങിയവയും മൂത്രക്കല്ലുകൾക്ക് ഫലപ്രദമായ  യുനാനി ഔഷധങ്ങളാണ്.

Courtesy: Dr OK Abdul Azeez
                Consultant Physician
                Kottakkal Unani Hospital & Hijama Centre

A Complete Health Guide in Malayalam About Ramzan fasting

  റംസാൻ നോമ്പിന്റെ ആരോഗ്യ ഗുണങ്ങൾ, നോമ്പ് കാലത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങൾ, ആരോഗ്യകരമായ ഭക്ഷണരീതി, നോമ്പുകാലത്തെ ആരോഗ്യ പ്രശ്നങ്ങൾ, പ...