Treatment for Kidney stone in Unani Medicine

മൂത്രാശയ കല്ലുകളെ യുനാനിയിലൂടെ ചികിത്സിക്കാം

മൂത്രാശയ രോഗങ്ങളിൽ സർവ്വസാധാരണമായ അസുഖമാണ് 'മൂത്രക്കല്ല്' എന്നാ പേരിൽ  സുപരിചിതമായ 'യൂറിനറി  സ്റ്റോണ്‍ ഡിസീസ്' (Urinary Stone Disease). ഇത് പിന്നീട് മൂത്രാശയ വ്യൂഹത്തിലെ ഏറ്റവും വേദനയേറിയ അസുഖങ്ങളായ റിനൽ  ക്വാളിക് , യുരീറ്റരിക് ക്വളിക് എന്നിവയിലേക്ക് നയിക്കുന്നു. ആയിരക്കണക്കിന് വര്ഷങ്ങള്ക്ക് മുമ്പേ ഈ അസുഖത്തെ സംബന്ധിച്ച വിവരങ്ങൾ പുരാതന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്.

മൂത്രാശയ വ്യൂഹം

രണ്ടു വൃക്കകൾ (Kidney), രണ്ടു മൂത്രവാഹിനിക്കുഴലുകൾ (Ureter), മൂത്രസഞ്ചി(Urinary bladder), മൂത്രനാളി(Urethra) എന്നിവയാണ് ഈ വ്യൂഹത്തിലെ അവയവങ്ങൾ. കിഡ്നിയാണ് മനുഷ്യ ശരീരത്തിലെ രക്തത്തിലെ അഴുക്കുകളും അധികമുള്ള ജലാംശവും മൂത്രം വഴി ശരീരത്തില നിന്ന് പുറന്തള്ളുന്നത്. ഈ മൂതം യുരീറ്റർ എന്നാ നാളികൾ മൂത്രസഞ്ചിയിൽ എത്തിക്കുകയും അവിടെ നിന്ന് പേശികളുടെയും ഞരമ്പുകളുടെയും പ്രവർത്തനത്തിനനുസരിച്ച് മൂത്രനാളം(Urethra)  വഴി പുറത്തേക്കു കളയപ്പെടുകയും ചെയ്യുന്നു. ശരീരത്തിലെ ലവണങ്ങളുടെയും മറ്റും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വൃക്കയുടെ പങ്ക് പ്രധാനമാണ്.

സാധാരണ ഗതിയിൽ വളരെ ചെറിയ കല്ലുകൾ രോഗി അറിയാതെ തന്നെ മൂത്രം വഴി പുറന്തള്ളപ്പെടുന്നു. അതെ സമയം കല്ലുകൾ കഠിനമായ വേദനക്കും വൃക്കയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നതിനും കാരണമാവുകയും ചിലപ്പോൾ അടിയന്തിര ചികിത്സ തന്നെ ആവശ്യമാക്കുകയും ചെയ്യുന്നു.

എന്താണ് മൂത്രക്കല്ല്?


വൃക്കയിലൂടെ പുറന്തള്ളപ്പെടുന്ന വസ്തുക്കളുടെ കൂട്ടത്തിൽ ചിലതരം ധാതുക്കളും ക്രിസ്റ്റൽ രൂപത്തിലുള്ള ഉറപ്പുള്ള മറ്റു പദാർഥങ്ങളും പ്രധാനമായും വൃക്കയിലോ മൂത്രസഞ്ചിയിലോ അടിഞ്ഞു കൂടുകയും ക്രമേണ അത് വലുതായി മൂത്രാശയ വ്യൂഹത്തിന്റെ പ്രവര്ത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.ഇങ്ങിനെ വൃക്കയിൽ ഉണ്ടായ കല്ലുകൾ പിന്നീട് മൂത്രവാഹിനി കുഴലിലേക്ക് എത്തുമ്പോൾ മൂത്രതടസ്സം ഉണ്ടാവാം. ഈ സമയം സമീപത്തെ പേശികൾ വലിഞ്ഞു മുറുകി കല്ലിനെ നീക്കി കളയാൻ ശ്രമിക്കുന്നതാണ് വേദനക്ക് പ്രധാന കാരണം.

മൂത്രക്കല്ലുകളിൽ വിവിധ തരം രാസപദാർഥങ്ങൾ അടങ്ങിയിരിക്കാമെങ്കിലും ഏകദേശം 75 % കല്ലുകളിലും കാത്സ്യം അതിന്റെ ഓക്‌സലേറ്റ് (Oxalate) രൂപത്തിലോ ഫോസ്ഫേറ്റ് (Phosphate) രൂപത്തിലോ അടങ്ങിയിട്ടുള്ളതാണ്. ഇതിനു പുറമേ യുറിക് ആസിഡ് (Uric acid) മൂലവും കല്ലുകള ഉണ്ടാവാം. അപൂര്വ്വമായി പഴക്കം ചെന്ന മൂത്രാശയ അണുബാധ (Chronic urinary tract infection) കാരണമായും മൂത്രക്കല്ലു രോഗം ഉണ്ടാവാം.

യുനാനിയിൽ:-

മൂത്രക്കല്ല് രോഗങ്ങൾക്ക് കാരണമായേക്കാവുന്ന ഘടകങ്ങളായി പറയുന്നത് ശരീരത്തിന്റെ അമിതോഷ്ണ (ഹറാറത്ത്) പ്രകൃതവും ശരീര ദോഷങ്ങളിൽ (HUMOURS) ചിലതിന്റെ ആധിക്യവും ഗുണ വ്യത്യാസവും മറ്റുമാണ്. ഉഷ്ണ പ്രകൃതം കാരണം, സ്വഭാവഗുണത്തിൽ വ്യത്യാസം വന്ന ദോഷങ്ങളിൽ നിന്ന് ജലാംശം വലിചെടുക്കപ്പെടുകയും ക്രിസ്റ്റൽ രൂപത്തിലുള്ള പദാർഥങ്ങൾ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകളിൽ വെള്ളത്തിന്റെ ഉപയോഗം കുറയുകയും കല്ല്‌ രൂപീകരണത്തെ സഹായിക്കുന്ന പദാർഥങ്ങൾ അടങ്ങിയ ഭക്ഷണം അമിതമാവുക കൂടി ചെയ്യുമ്പോൾ മൂത്രക്കല്ലിന്റെ  വളര്ച്ചയ്ക്ക്  ആക്കം കൂടുകയും ചെയ്യുന്നു. ഉഷ്ണമേഖലാ പ്രദേശത്ത് വസിക്കുനവരിൽ ഇത് കൂടുതലായി കണ്ടു വരുന്നുണ്ട്.

സ്ത്രീകളെ അപേക്ഷിച്ച് 40 വയസ്സ് കഴിഞ്ഞ പുരുഷന്മാരിലാണ് മൂത്രക്കല്ല് രോഗം കൂടുതൽ കാണുന്നത്. അതും മൂന്നിരട്ടിയോളം. ഒന്നിൽ കൂടുതൽ തവണ ഈ അസുഖം ഉണ്ടായവർക്കും പാരമ്പര്യ ഘടകം ഉള്ളവർക്കും സാധ്യത ഒന്ന് കൂടി കൂടുന്നു.

അപ്രതീക്ഷിതമായി അരക്കെട്ടിനു പിന്നിൽ നിന്ന് തുടങ്ങി അദിവയട്ടിലെക്കും തുദയിദുക്കിലെക്കും ലിംഗാഗ്രത്തിലേക്കും പടരുന്ന കധിനമായ വേദനയാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം. പലപ്പോഴും വലിയ കല്ലുകള ഉണ്ടെങ്കിൽ പോലും തുടക്കത്തില ഒരു ലക്ഷണവും കാണിക്കാതെ വന്നേക്കാം. എന്നാൽ ആ കല്ല്‌ സ്ഥാനം തെറ്റുമ്പോഴാണ് ഇത്തരം വേദന പ്രത്യക്ഷപ്പെടുന്നതും രോഗി ഇരുന്നും നടന്നും ആശ്വാസമില്ലാതെ വിഹ്വലത അനുഭവിക്കുകയും ചെയ്യുന്നത്. കല്ലിന്റെ അഗ്രം തട്ടി രക്തം മൂത്രത്തിൽ കലന്നും കണ്ടേക്കാം. ചിലർക്ക് കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നൽ, മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, ഛർദി, മനം പിരട്ടൽ തുടങ്ങിയവയും ഉണ്ടാവാറുണ്ട്.

പരിഹാരം:-

മൂത്രക്കൽല്ലു രോഗികൾക്ക് പൊതുവെ നല്കപ്പെടുന്ന ഉപദേശമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. എന്നാൽ വെളളത്തിന്റെ അളവ് കൃത്യമായി നിർവചിക്കാൻ കഴിയാറില്ല. എന്നാലും സാധാരണയിലും ഇരട്ടിയിലധികം കുടിക്കേണ്ടതായി വരുന്നു. മൂത്രത്തിൽ കല്ലുള്ളവർ ആഹാരക്രമത്തിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഉപ്പും പാലുൽപ്പന്നവും കുറയ്ക്കുക എന്നത് പ്രധാനമാണ്. ഇലക്കറികൾ, തക്കാളി, കാബേജ് തുടങ്ങിയവ അധികം കഴിക്കരുത്. ഇത്തരം അസുഖക്കാർ മാട്ടിറച്ചിയും ഡ്രൈ ഫ്രുട്ട്സും തല്ക്കാലത്തേക്ക് കുറയ്ക്കുന്നതാണ് നല്ലത്. ഉറക്കക്കുറവും ശോധന കുറവും ഇതോടോപം പരിഹരിക്കേണ്ട പ്രധാന കാര്യങ്ങളാണ്.

കൂടാതെ ഡോക്ടറുടെ അഭിപ്രായമനുസരിച്ച് ആഹാരക്രമത്തിൽ ഇനിയും മാറ്റം വരുത്താൻ ശ്രദ്ധിക്കണം.

ചികിത്സ;-

ഭക്ഷണ നിയന്ത്രണങ്ങൾ കൊണ്ട് പരിഹരിക്കപ്പെടാനാവാതെ വരുമ്പോൾ മൂത്രക്കല്ലുകൾക്ക് മരുന്ന് ചികിത്സ തന്നെ വേണ്ടി വരും. യുനാനിയിൽ കല്ലുകളെ പൊടിച്ചു കളയാനും മൂത്രത്തിലൂടെ പുറന്തള്ളാനുമുളള ഔഷധങ്ങളാണ് ഉപയോഗിക്കുന്നത്. സാധാരണ 4 mm വരെ വലിപ്പമുള്ള കല്ലുകൾ മരുന്നുകൾ കൊണ്ട് മൂത്രത്തിലൂടെ നിഷ്പ്രയാസം ഒഴിവാക്കി കളയാം.

അതിനു മുകളില വലിപ്പമുള്ള കല്ലുകൾക്കാണ് പൊടിച്ചു കളയാൻ ശേഷിയുള്ള ഔഷധങ്ങൾ നല്കുന്നത്. മൂത്രക്കല്ലുകളുടെ ചികിത്സക്ക് താഴെ പറയുന്ന ഔഷധ കൂട്ടുകൾ ഒരു യുനാനി ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാവുന്നതാണ്.

1. ഹജറുൽ യഹുദ് - 40gm , സന്ഗെ സർമഹി - 20gm, തുഖ്മെ കുരഫ്സ്, തുഖ്മെ തുർബ്, ജവാഖാർ ഓരോന്നും 6gm എന്ന ക്രമത്തിൽ എടുത്ത് നന്നായി പൊടിച്ച്   6gm വീതം ശര്ബത് ബസൂരിയിലോ ഞെരിഞ്ഞിൽ തിളപ്പിച്ച വെള്ളത്തിലോ ചേർത്തി കഴിക്കുക.
2. ഹജറുൽ യഹുദ് -10gm , സന്ഗെ സർമഹി -10gm രണ്ടും പൊടിച്ച് ജവരിഷ് സരൂനി അര സ്പൂണ്‍ ചെര്തി രാത്രി.
3. ദവെ സംഖ് 1/ 2 സ്പൂണ്‍ ഞെരിഞ്ഞിൽ .വെള്ളത്തിൽ  രണ്ടു നേരം കൊടുക്കാം. കൂടാതെ വിവിധ യുനാനി മരുന്നുകളായ മാജുൻ ഹജറുൽ യഹുദ്, സഫുഫ് ഇക്സിരെ ഹിസത്, ശര്ബത് ആലുബലു, മാജുൻ അഖ്രബ്, ഖുര്സ് കുശ്ത ഹജറുൽ യഹുദ് തുടങ്ങിയവയും മൂത്രക്കല്ലുകൾക്ക് ഫലപ്രദമായ  യുനാനി ഔഷധങ്ങളാണ്.

Courtesy: Dr OK Abdul Azeez
                Consultant Physician
                Kottakkal Unani Hospital & Hijama Centre

No comments:

Post a Comment

A Complete Health Guide in Malayalam About Ramzan fasting

  റംസാൻ നോമ്പിന്റെ ആരോഗ്യ ഗുണങ്ങൾ, നോമ്പ് കാലത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങൾ, ആരോഗ്യകരമായ ഭക്ഷണരീതി, നോമ്പുകാലത്തെ ആരോഗ്യ പ്രശ്നങ്ങൾ, പ...