ഹിജാമ ചികിത്സാ രീതി: സത്യമെന്ത്?

Hijama Therappy 

അടുത്തിടെ നവമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായിരുന്നു ഹിജാമ ചികിത്സ രീതി. ഇതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയായിരുന്നു ചര്‍ച്ചകള്‍ മുന്നോട്ട് പോയിരുന്നത്. ശാസ്ത്രീയ പിന്‍ബലമില്ലാത്ത ഹിജാമ തെറപ്പി, രക്തമൂറ്റിക്കുടിക്കുന്ന സമ്പ്രദായമാണെന്നായിരുന്നു പ്രധാന വിമര്‍ശം. എന്നാല്‍ അത്തരം പ്രചാരണങ്ങള്‍ക്ക് കഴമ്പില്ലെന്നാണ് യുനാനി ഡോക്ടര്‍മാരുടെ സംഘം പറയുന്നത്.  മോഡേണ്‍ മെഡിസിന്റെ അളവ് കോല് വെച്ച് ഇതര വൈദ്യശാസ്ത്ര മേഖലകളെ വിലയിരുത്തുന്നത് മണ്ടത്തരമാണെന്നും ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ക്കനുസരിച്ച് സാധ്യമായ മേഖലകള്‍ നവീകരിക്കപ്പെടുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഗൗരവമുള്ള രോഗങ്ങളുമായി ചെല്ലുന്ന എല്ലാവരെയും ഹിജാമ ചെയ്യുന്നില്ല. എല്ലാ സാധ്യതകളും പരിശോധിച്ച് ആവശ്യമെങ്കിൽ മറ്റു ചികിത്സകളുടെ ഭാഗമായെ  ഹിജാമയും നൽകുന്നുള്ളൂ.

എന്താണ് ഹിജാമ?

യുനാനി ചികിത്സയിലെ Regimenal therapy വിഭാഗത്തിൽപ്പെട്ട ഒരു ചികിത്സാ രീതിയെന്ന നിലയ്ക്ക്  നിരവധി രോഗങ്ങളിൽ പ്രയോഗിക്കാവുന്ന ഒരു തെറാപ്പ്യൂട്ടിക് പ്രൊസീജറാണിത്. യുനാനി വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ ഒന്നായ അൽഖാനൂൻ ഫിത്തിബില്‍ 37 തരം രോഗങ്ങൾക്ക് ഹിജാമ ഫലപ്രദമാണ് എന്ന് വിശദീകരിക്കുന്നുണ്ട്.

അശുദ്ധ രക്തം കളയലല്ല ഹിജാമ

എന്നാല്‍ അശുദ്ധ രക്തത്തെക്കുറിച്ച് യുനാനിയില്‍ പറയുന്നുണ്ട്. ചതുർദോഷങ്ങളായ വാതം, പിത്തം, കഫം, രക്തം എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ രോഗത്തിന് കാരണമാകുന്നു എന്നാണ് യുനാനിയിലെ രോഗ നിദാന ശാസ്ത്രം. ഇതിനെ ദോഷങ്ങൾ ദുഷിക്കുക എന്നാണ് പറയുക.

അപ്രകാരം 'യുനാനി വൈദ്യശാസ്ത്രമനുസരിച്ചുള്ള' Quality & Quantity യിലുള്ള മാറ്റങ്ങൾ "യുനാനി വൈദ്യശാസ്ത്രം പറയുന്ന' നാല് ദോഷങ്ങൾക്കുണ്ടാകുമ്പോളാണ് 'യുനാനി വൈദ്യശാസ്ത്രം പറയുന്ന' "അശുദ്ധി" ഉണ്ടാവുന്നത്. നൂറ്റാണ്ടുകളായി ഈ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലാണ് യുനാനി ഡോക്ടർമാർ രോഗിയെ പരിശോധിക്കുന്നതും രോഗം നിർണയിക്കുന്നതും ചികിത്സ നടത്തുന്നതും.

ഹിജാമ രോഗം സുഖപ്പെടുത്തുന്നത് എങ്ങനെ?

ചതുർദോഷങ്ങളുടെ ഗുണത്തിലും അളവിലും വരുന്ന മാറ്റങ്ങൾ കറക്റ്റ് ചെയ്യുകയാണ് യുനാനിയുടെ ചികിത്സാ സമീപനം. അതിന് 'തദ്ബീർ' പോലുള്ള സങ്കേതങ്ങള്‍ യുനാനിയിലുണ്ട്. അതിന്റെ ഭാഗമാണ് ഹിജാമയിലൂടെയും സാധ്യമാകുന്ന Isthifragh & Imal ഇത് സാധ്യമാകുന്ന വേറെയും സങ്കേതങ്ങൾ യുനാനിയിലുണ്ട്. നുസജ്, ഇസ്ഹാൽ, ഖൈ, ഫസദ്‌, ഹമാം തുടങ്ങിയവ ഉദാഹരണം.

ഹിജാമയുടെ ശാസ്ത്രം:

ഹിജാമയുടെ പ്രവർത്തന രീതി മുഴുവൻ വിശദീകരിക്കാൻ ശാസ്ത്രം വളർന്നിട്ടില്ലെങ്കിലും ചില അവസ്ഥകളിൽ ഹിജാമ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിശദീകരിക്കാൻ കഴിയും. ഉദാഹരണത്തിന് ഹിജാമയുടെ വകഭേദമായ ഹിജാമ ബിലാ ശുർത്ത് മസ്കുലാർ ടെൻഷൻ കുറയ്ക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കാം.

ഹിജാമയിലൂടെ സൃഷ്ടിക്കപ്പെടുന്ന Negative Suction pressure മൂലം interstitial space കളിലെ fluid ന്റെ collection വർധിപ്പിക്കുകയും ചർമ്മം വലിഞ്ഞു നിൽക്കുന്ന അവസ്ഥയിൽ Capillaries ന് ചുറ്റുമുള്ള സമ്മർദ്ദം കുറയുകയും ചെയ്യുന്നു. ഇത് Capillaries ൽ നിന്നുള്ള filtration ന്റെ തോത് വർധിപ്പിക്കുകയും അത് Inflammatory mediators ന്റെ dilution കാരണമാവുകയും അങ്ങനെ പേശി സങ്കോചത്തിനും വേദനക്കും അയവ് വരികയും ചെയ്യും.

ഇതേ മെക്കാനിസം ഹിജാമ ബിശ്ശുർത്തിലും നടക്കുന്നു. അവിടെ localised fluids ന്റെ റിമൂവൽ മൂലം Interstitial HTN താഴുകയും അതുവഴി ഉയർന്ന Interstitial HTN ഉണ്ടാക്കുന്ന വേദനയുമായി ബന്ധപ്പെട്ട ന്യൂറോ ട്രാൻസ്മിറ്ററുകളായ P Substance പോലുള്ളവയുടെ സാന്നിദ്ധ്യം കുറക്കുകയും വേദനക്ക് കുറവുണ്ടാകുകയും ചെയ്യുന്നു.

സങ്കീർണ്ണമായ യുനാനി തത്വങ്ങളുടെ അടിസ്ഥാനത്തിൽ പ്രയോഗിക്കപ്പെടുന്ന ഹിജാമയുടെ പ്രവർത്തനം പൂർണ്ണമായും ശാസ്ത്രീയമായി വിശദീകരിക്കാൻ (മറ്റു ചികിത്സകളായ വമനം, നസ്യം, ശിരോധാര, വസ്തി തുടങ്ങിയവ ഒക്കെയും സാധ്യമാവാത്ത പോലെ തന്നെ) ശാസ്ത്രം വളർന്നിട്ടില്ല. വളരുന്നതിനനുസരിച്ച് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തിന് ഭാവിയിൽ അത് കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.


മെക്കല്‍ ഫെല്‍പ്സും ഹിജാമയും


പ്രശസ്ത നിന്തല്‍ താരം ഹിജാമ ചെയ്തതിനെക്കുറിച്ചും ചര്‍ച്ചയുണ്ടായിരുന്നു. ഫെൽ‌പ്സ് ചെയ്തത് രക്തമെടുക്കുന്ന ഹിജമായല്ല. ഹിജാമയുടെ തന്നെ മറ്റൊരു വകഭേദമായ ഹിജാമ ബിലാ ശുർത്ത് ആണ്. അത്ലറ്റുകൾ ഹിജാമ ചെയ്യുന്നത് മസ്‌കുലാർ സ്പാസവും വേദനയും കുറക്കാൻ വേണ്ടിയാണ്. ഫെല്പ്സ് മാത്രമല്ല യൂറോപ്പിലേയും ഏഷ്യയിലെയുമൊക്കെ നിരവധി സ്പോർട്സ് താരങ്ങൾ ഹിജാമയുടെ ഗുണഭോക്താക്കളാണ്.

ഹിജാമയിലൂടെ സുഖപ്രാപ്തി കൈവരിച്ചവര്‍ നിരവധി പേരുണ്ടെന്നും വ്യക്തമായ ഒരു തെളിവിന്റെയും അടിസ്ഥാനത്തിലല്ല ഹിജാമയെ ഇവര്‍ വിമര്ശിക്കുന്നതെന്നുമാണ്  യുനാനി ഡോക്ടര്‍മാരുടെ സംഘം പറയുന്നത്.

Collected By:
Dr Nisamudheen Neerad
Govt Medical Officer
AYUSH Primary Health Centre (Unani)
Mukkam, Calicut Kerala



For Online Consulatation:

www.unanidoctor.com 

A Complete Health Guide in Malayalam About Ramzan fasting

  റംസാൻ നോമ്പിന്റെ ആരോഗ്യ ഗുണങ്ങൾ, നോമ്പ് കാലത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങൾ, ആരോഗ്യകരമായ ഭക്ഷണരീതി, നോമ്പുകാലത്തെ ആരോഗ്യ പ്രശ്നങ്ങൾ, പ...