എന്തുകൊണ്ട് യുനാനി? Why Unani Medicine ?

ഫെബ്രവരി 11 ഹക്കീം അജ്മൽ ഖാൻ ജ്നമദിനം- ദേശീയ യുനാനി ദിനo


ഹക്കീം അജ്‌മൽ ഖാൻ പേര് സൂചിപിക്കുന്നത്‌ പോലെ “ഹക്കിം” (ചികിത്സകൻ) എന്ന വാക്കിന്റെ എല്ലാ ഗുണങ്ങളും  ഒത്തുചേർന്ന അപൂർവവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. ഡൽഹിയിൽ അറിയപെടുന്ന യുനാനി ചികിത്സകനായ ഇദ്ദേഹത്തെ അദ്ദേഹത്തിന്റെ രോഗ നിർണ്ണയശേഷിയും ചിക്തിസയുടെ ഫലവും കാരണം മസീഹുൽ മുൽക്ക്‌ (രാജ്യത്തിന്റെ ചികിത്സകൻ ) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.


ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌ , അഖിലേന്ത്യാ ഖിലാഫത്ത്‌ പ്രസ്ഥാനം തുടങ്ങിയ മൂന്ന് ദേശീയ പ്രസ്ഥാനത്തിന്റെയും അഖിലേന്ത്യാ പ്രസിഡന്റ്‌ പദവി വഹിച്ച ഒരേ ഒരു വ്യക്തിയാണ് ഹകീം അജ്മൽ ഖാൻ.  ഇദ്ദേഹത്തിന്റെ നൂറ്റമ്പതി മൂന്നാം ജന്മദിനമാണ്‌ ഇന്ന് കേന്ദ്ര സർക്കാർ ഈ ദിവസത്തെ ദേശീയ യുനാനി ദിവസമായി ആഘോഷിക്കുകയാണ്

1868 ഫെബ്രവരി 11 ന് ജനിച്ച ഹക്കിം അജ്‌മൽ ഖാന്റെ കുടുംബം  മുഗൾ സാമ്രാജം ഭരിക്കുന്ന കാലത്ത്‌ ഇന്ത്യയിലേക്ക്‌ കുടിയേറിയ വൈദ്യ കുടുംബമാണ്‌. അദ്ദേഹത്തിന്റെ കുടുംബത്തിലെ മുതിർന്ന എല്ലാവരും പാരമ്പര്യ യുനാനി ചിക്ത്സകരായിരുന്നു . അദ്ദേഹത്തിന്റെ പിതാവിന്റെ പിതാവ് ഹക്കിം ശരഫ്‌“ഷാഹ്‌ ആലം” മുഗൾ സാമ്രാജ്യം ഭരിക്കുന്ന കാലത്ത്‌ കൊട്ടാരത്തിലെ മുഖ്യ ചികിത്സകനായിരുന്നു.
ബാല്യത്തിൽതന്നെ പേർഷ്യൻ ഭാഷ, അറബി വ്യാകരണം, ഖുർആൻ, തർക്കശാസ്ത്രം എന്നിവയിൽ അവഗാഹം നേടിയ ഇദ്ദേഹം പില്ക്കാലത്ത് ഉറുദുവിൽ പാണ്ഡിത്യം സമ്പാദിച്ചു. വൈദ്യശാസ്ത്രത്തിന്റെ ആദ്യപാഠങ്ങൾ പിതാവിൽനിന്നും ഉയർന്ന രീതിയിലുള്ള വൈദ്യ വിദ്യാഭ്യാസം ജ്യേഷ്ഠസഹോദരൻമാരിൽ നിന്നും സമ്പാദിച്ചു. 1904-ൽ മൊസൊപ്പെട്ടേമിയയും തുർക്കി, അറേബ്യ എന്നീ രാജ്യങ്ങളും 1911-ൽ യൂറോപ്പും സന്ദർശിക്കുകയുണ്ടായി. ഡൽഹിയിൽ താൻ സ്ഥാപിക്കാനുദ്ദേശിച്ച കോളേജിന്റെ നടത്തിപ്പിനെപ്പറ്റി ആവശ്യമായ വിവരങ്ങൾ ഈ യാത്രയിൽ ഇദ്ദേഹം നേടി..1892 ൽ പഠനം പൂർത്തിയാക്കിയ ഇദ്ദേഹം റാംപൂർ നവാബിന്റെ മുഖ്യ ചികിത്സകനായി മാറുകയാണ്‌ ഉണ്ടായത്‌. തന്റെ പൂർവികരിൽ നിന്ന് സ്വായത്തമാക്കിയ രോഗിയെ ഒന്ന് കണ്ടാൽ രോഗം മനസിലാക്കുന്ന ഇദ്ദേഹത്തിന്റെ ശേഷി കൂടുതൽ പ്രശസ്തനാക്കി.

ബ്രിട്ടീഷ്‌ ഇന്ത്യയിൽ ഇന്ത്യയിലെ പാരാമ്പ്യര്യ ചികിത്സകളെ തീർത്തും ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം ഡൽഹിയിൽ സ്ഥാപിച്ച കോളേജാണ്‌ ആയുർവേദ & യുനാനി തിബിയ കോളേജ്‌. തിബിയ കോളേജ്‌ ഉദ്ഘാടനം ചെയ്തത്‌ മഹാത്മാ ഗാന്ധിയാണ്‌. യുനാനി വൈദ്യ പഠനത്തിൽ ആധുനിക വൈദ്യശാസ്ത്ര അറിവുകൾ കൂടെ ഉൾപ്പെടുത്തണം എന്ന് നിർദ്ദേശം വെച്ച അദ്ദേഹത്തിന്റെ അഭിപ്രായത്തെ അന്ന് ലഖ്‌നോവിലെ മറ്റു യുനാനി ഹകീമുകൾ തള്ളുകയായിരുന്നു. എന്നാലും അദ്ദേഹം ആ കാലത്തെ പ്രശസ്തനായ കെമിസ്റ്റായ സലീമുസ്മാൻ സിദീഖിയെ തന്റെ കോളേജിൽ യുനാനി വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളുടെ ഗവേഷണത്തിന്‌ കൂടെ കുട്ടുകയും അത്‌ പ്രകാരം വിപ്ലവകരമായ മാറ്റം മരുന്നിൽ വരുത്തുകയും ചെയ്‌തു.

വൈദ്യമേഖലക്ക്‌ പുറമേ അദ്ദേഹത്തിന്റെ കൂടെ മേൽനോട്ടത്തിൽ സ്ഥാപിച്ച യൂണിവേയ്സിറ്റിയാണ്‌ പ്രശസ്തമായ “ജാമിയമില്ലിയ ഇസ്ലാമിയ”. ഇന്നും മലയാളികൾ ഉൾപെടെ ആയിരക്കണക്കിന്‌ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ യുണിവേയ്സിറ്റിയുടെ ആദ്യ ചാൻസലറയി തെരഞ്ഞടുത്തത് ഹക്കിം അജ്‌മൽ ഖാനെ തന്നയാണ്‌. 1928 ൽ മരിക്കുന്നത്‌ വരെ അദ്ദേഹം ആയിരുന്നു അതിന്റെ ചാൻസിലർ.
1906ൽ ഷിംലയിൽ വൈസ്രൊയിക്ക്‌ നിവേദനം കൊടുക്കാൻ ചെന്ന മുസ്ലിം നേതാക്കളിൽ അദ്ദേഹവുമുണ്ടായിരുന്നു. ഗാന്ധിജി, മൗലാന അബുൽകലാം ആസാദ്‌, മുഹമദലി ജൗഹർ, മൗലാന ശൗകത്തലി തുടങ്ങിയ മാഹാരഥന്മാരോട്‌ തോളോട്‌ ചേർന്ന് പ്രവർത്തിച്ച്‌ മഹദ് വ്യക്തിത്വമാണ് അജ്‌മൽ ഖാൻ. വിവിധ സമുദായക്കാരെ ഒരേ നിലയിൽ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത ഒരാളെന്ന നിലയിലാണ് ചരിത്രകാരൻമാർ ഇദ്ദേഹത്തെ വീക്ഷിക്കുന്നത്. 1919-ലും 1924-ലും ഉണ്ടായ ഹിന്ദു-മുസ്ലീം ലഹളകൾ ശമിപ്പിക്കാനും അവ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനും ഇദ്ദേഹം അശ്രാന്തപരിശ്രമം ചെയ്തു.

ഹകിം അജമൽഖാനും കെമിസ്റ്റ്‌ സലീമുസ്മാൻ  സിദീഖിയും യുനാനി മരുന്നായ റുവോൾഫിയ സെർപ്പന്റിന(അസ്രറൂൽ)എന്ന വേരിൽ നിന്ന് വേർതിരിച്ച് എടുത്ത പ്രധാന വസ്തുവായ ആന്റി അർഹിതമിക്ക്‌ (ഹൃദയ സംബന്ധമായ) പ്രതേക വസ്തുവിനെ ഇന്നും അദ്ദേഹത്തിന്റെ ബഹുമാനപൂർവം “അജമാലിൻ” എന്നും പിന്നിട്‌ അതിൽ നിന്ന് വേർതിരിച്ച് എടുത്ത ആൽക്കലോയ്യിഡുകൾക്ക് അജ്മലൻ ഐസോ അജമലയിൻ നിയോജ്മലിയസിൻ എന്നീ പേരുകൾ നൽകി. ഇന്നും ഹൃദയസംബന്ധമായതിനും മാനസികമായ അസുഖങ്ങൾക്കും ഈ മരുന്നുകൾ ആധുനിക വൈദ്യ ശാസ്ത്രമടക്കം ഉപയോഗിച്ച്‌ കൊണ്ടിരിക്കുന്നു.

യുനാനി വൈദ്യശാസ്ത്രം

അറിവിന്റെ നിധി ലോകത്തിന്‌ നൽകിയ പ്രാചീന ഗ്രീക്കിൽ നിന്ന് തന്നയാണ്‌ യുനാനി മെഡിസിനും രൂപം കൊള്ളുന്നത്‌ .വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റ്(ബുഖറാത്ത്‌) {460-377BC}‌ തന്നയാണ്‌ യുനാനി വൈദ്യത്തിqqന്റെയും പിതാവ്‌  അദ്ദേഹത്തിന്റെ ചതുർദ്ദോശ സിന്താതപ്രകാരം (FOUR HUMER ) ദം (രക്തം) ബൽഘം(കഫം) സഫ്ര(പിത്തം) സൗദ(വാതം) എന്നിവയുടെ ശരീരത്തിലെ തുലനമാണ്‌ ഒരു ആരോഗ്യവാൻ എന്നതും മുകളിൽ പറഞ്ഞ ദോശത്തിൽ മാറ്റം വരുന്നേരം ആണ്‌ മനുഷ്യന്‌ അസുഖമുണ്ടാകുന്നതും എന്നതാണ്‌ യുനാനിയുടെ അടിസ്ഥാന ത്വത്വം ...

ഹിപ്പോക്രാറ്റിന്‌ ശേഷം ലോകത്തെ മികച്ച ശാസ്ത്രഞർ ആയ ഗാലൻ ,റാസി, അവിസെന  തുടങ്ങിയവർ യുനാനിയെ കൂടുതൽ ജനകീയമാക്കകയും അതിലെ തന്നെ മികച്ചതായിരുന്നു അവിസെന്നയുടെ അൽ കാനുൻ ഒഫ്‌ ഫിത്തിബ്‌ ഇത്‌ 18ആം നുറ്റാണ്ട്‌ വരെ യുറോപ്പിലും മറ്റും വൈദ്യ ശാസ്ത്രത്തിന്റെ ആധികാരിക ഗ്രന്ധമായി തുടർന്ന് പോന്നിരിന്നു..!

അറബികളിലുടെ ആയിരുന്നു യുനാനി മെഡിസിൻ ഇന്ത്യയിൽ എത്തിയത്‌ അത്‌ ഡെൽഹി സുൽത്താന്മാരിലൂടെയും മുഗ്ഗൾ രാജാക്കന്മാർ എന്നിവരിലൂടെ കൂടുതൽ ജനകീയ വൽക്കരിക്കുകയും ചെയ്തു .

മനുഷ്യന്റെ പ്രതിരോധ ശക്തി വർദ്ധിപ്പിച്ച്‌ രോഗങ്ങളെ അതിലൂടെ ഇല്ലാതാക്കാൽ ആണ്‌ യുനാനി വൈദ്യത്തിലെ മുഖ്യമായ ലക്ഷ്യം

യുനാനി വൈദ്യത്തിലെ രോഗനിർണ്ണയം

പൾസ്‌(നബ്സ്‌), മൂത്രം( ബോൽ) ,മലം(ബറാസ്‌ ) എന്നിവയുടെ മാറ്റങ്ങൾ എന്നിവ രോഗം നിർണ്ണയിക്കാൻ ഉപയോഗിച്ച്‌ വരുന്നു..

ചികിത്സരീതി..

നാല്‌ തരത്തിലാണ്‌ യുനാനിയിൽ ചികിറ്റ്സിക്കുന്നത്‌

1)ഡയറ്റ്‌ തെറാപ്പി(ഇലാജ്‌ ബിൽ ഗസ)
ഭക്ഷണം കൊണ്ട്‌ രോഗത്തെ നിയന്ത്രിക്കുന്നതാണ്‌ ഈ ചിക്ത്സരീതി
ഉദാഹാരണം :പാലിയോ ഡയറ്റ്‌etc

2)റെജിമിനൽ തെറാപ്പി(ഇലാജ്‌ ബിൽ തദ്ബീർ)
മരുന്നില്ലാതെ ചില പ്രതേക തെറാപ്പികളിലൂടെ രോഗം മാറ്റുന്ന രീതിയാണ്‌ ഇത്‌
ഉദാഹരണം :- കപ്പിംഗ്‌, മസാജ്‌ ,ഹിജാമ,അട്ടയെകൊണ്ട്‌ കടിപ്പിക്കൽ

3)ഫാർമ്മകോതെറാപി(ഇലാജ്ബിൽ ദവാ)
മരുന്നുകൾ ഉപയോഗിച്ച്‌ രോഗം മാറ്റുന്ന രീതിയാണ്‌ ഇത്‌
ഉദാഹരണം:- ലേഹങ്ങൾ ,ഗുളിഗ, ടോണിക്ക്‌

4)സർജ്ജറി(ഇലാജ്‌ ബിൽ യദ്‌)
ചില രോഗത്തെ സർജ്ജറിയിലൂടെ മാറ്റുന്ന രീതിയാണ്‌ ഇത്‌
ഉദാഹരാണം :- പൈൽസ്‌, etc

യുനാനി ചികിത്സയിലെ മരുന്നുകൾ

1. പ്ലാന്റ്‌ ഒറിജിൻ :- ചെടികൾ ,ഇല ക്,വേര് ,തണ്ട്‌, എന്നിവ ഉദാഹരണം
2. ആനിമൽ ഒറിജിൻ:- ജീവികളിൽ നിന്ന് ലഭിക്കുന്ന മരുന്നുകൾ ഉദാഹരണമായി കസ്തൂരി,തിംമിഗലത്തിൽ നിന്ന്‌ ലഭിക്കുന്ന ആംബർ എന്നിവ
3. മിനറൽ ഒറിജിൻ:- മുത്ത്‌ ,പവിഴം,സ്വർണ്ണം ഇരുമ്പ്‌ അയിര്‌ തുടങ്ങിയവ.....

>യുനാനി വൈദ്യ പഠനം

 ഇന്ത്യയിൽ ഏകദേഷം 50 ൽ അധികം മെഡിക്കൾ കോളേജുകളിൽ 5 1/2. അഞ്ചര വർഷത്തെ ബിരുധ കോഴ്സും 3 വർഷത്തേ പീജി കോഴസ്കളും  ഇന്ന് ലഭ്യമാണ്‌.

യുനാനി വൈദ്യത്തിലെ കപ്പിംഗ്‌ ,ഹിജാമ എന്നിവ വളരേയ്ധികം പ്രസിദ്ധിയാർജിച്ച്‌ വരുന്ന ഒരു ചിക്ത്സ രീതിയാണ്‌ ലോകത്തിലെ മികച്ച അത്ലറ്റ്‌ ‌ ആയ മൈക്കിൽ ഫെലിപ്സ്‌ ,ഓളിമ്പ്ക്സ്‌ -ഫുടുബോൾ താരങ്ങൾ  തുടങ്ങിയവർ വേദന മാറ്റാൻ  ഇത്‌ ചെയതത്‌ വാർത്തയായിരുന്നു.

കേരളത്തിൽ യുനാനി...

ആയുഷിലെ സുപ്രധാന വിഭാഗമായ യുനാനിക്ക്‌ സംസ്ഥാനത്തിൽ സർക്കാർ തലത്തിൽ തന്നെ 18സ്ഥാപനങ്ങൾ മാത്രമാണ്‌ ഉള്ളത്‌ അതിൽ ഒരു ഐ സ്‌ എം ഡിസ്പനസറിയും 2 കേന്ദ്ര ഗവർണമെന്റെ സ്ഥാപങ്ങളും 15ആയുഷ്‌ ഡിസ്പനസറികളുമാണ്‌.
സർക്കാർ തലത്തിൽ പുതിയ ഡിസ്പൻസറികളും ജില്ലാ ആയുർവ്വേദ ഹോസ്പിറ്റലുകളിൽ യുനാനി യൂണിറ്റുക സ്ഥാപിക്കാനുള്ള ആലോചനയും നടന്ന് വരികയാണ്‌.
സ്വകാര്യ മേഖലയിൽ ഒരു മെഡിക്കൽ കോളേജും
100ലധികം സ്വകാര്യ സ്ഥാപനങ്ങൾ കേരളത്തിൽ യുനാനി ഡോക്ട്രുമാരുടെതായി പ്രവർത്തിച്ച്‌ വരുന്നു..

No comments:

A Complete Health Guide in Malayalam About Ramzan fasting

  റംസാൻ നോമ്പിന്റെ ആരോഗ്യ ഗുണങ്ങൾ, നോമ്പ് കാലത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങൾ, ആരോഗ്യകരമായ ഭക്ഷണരീതി, നോമ്പുകാലത്തെ ആരോഗ്യ പ്രശ്നങ്ങൾ, പ...